കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരായ വനിതകള്‍ക്ക് മൂന്നാമത്തെ കുഞ്ഞിനും ഒരു വർഷം പ്രസവാവധി അനുവദിച്ച മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സര്‍ക്കാരിനെ പ്രോ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ് അഭിനന്ദിച്ചു.
ഒരു വര്‍ഷത്തെ പ്രസവാവധി നല്‍കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തിനു മാതൃകയാക്കാവുന്ന കുടുംബസൗഹൃദ നയമാണെന്ന് പ്രോ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ് ചെയര്മാന് സാബു ജോസ് പറഞ്ഞു. മാതൃത്വത്തെ പിന്തുണയ്ക്കുകയും കുഞ്ഞിന്റെ പരിചരണത്തിന് അമ്മയ്ക്ക് ആവശ്യമായ സമയം ഉറപ്പാക്കുകയും ചെയ്യുന്ന ഈ മാതൃക കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാര്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനസര്‍ക്കാരുകളും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.